കുവൈത്ത് പൊതുതെരഞ്ഞെടുപ്പ്: മന്ത്രി ഡോ. ബദർ അൽ മുല്ല രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യം പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജൂൺ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മത്സരരംഗത്ത് ആരൊക്കെയുണ്ടാകും എന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 2020, 2022 തെരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടതോടെ ഈ രണ്ടു സഭകളിലെയും എം.പിമാർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. വൈകാതെ ഇതിൽ വ്യക്തമായ ചിത്രം തെളിയും.
അതിനിടെ, ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ഡോ. ബദർ അൽ മുല്ല മന്ത്രിസഭയില്‍നിന്നു രാജിവെച്ചു. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് രാജി നല്‍കിയത്. മജ്ലിസ് അൽഉമ്മ എന്ന് അറിയപ്പെടുന്ന ദേശീയ അസംബ്ലിയില്‍ അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 50 പേരെയാണ് തിരഞ്ഞെടുക്കുക. നാലുവർഷമാണ് കാലാവധി. എന്നാൽ, തുടർച്ചയായ വിവാദങ്ങൾ കാരണം മൂന്നു വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനാണ് രാജ്യം ഒരുങ്ങുന്നത്.
ജനങ്ങൾക്ക് എളുപ്പത്തിലും സുഗമമായും വോട്ടിങ് നിർവഹിക്കാനുള്ള ക്രമീകരണങ്ങളും തയാറെടുപ്പുകളും സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നീതിന്യായം, ഇൻഫർമേഷൻ, വിദ്യാഭ്യാസം, സാമൂഹികകാര്യം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളിലെ അംഗങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കു വേണ്ട മുന്നൊരുക്കങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

