കോവിഡ് പ്രതിരോധം: ലോകാരോഗ്യ സംഘടനക്ക് കുവൈത്തിെൻറ നാല് കോടി ഡോളർ സഹായം
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘനടനക്ക് കുവൈത്ത് നാല് കോടി ഡോളര്‍ സംഭാവന നല്‍കിയതായി ഉപവിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജാറുല്ല വ്യക്തമാക്കി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ നിർദേശത്തെ തുടര്‍ന്നാണ് സഹായം നല്‍കിയത്.
വിവിധ ലോക രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് വൈറസ് പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന നടത്തുന്ന ഇടപെടലുകൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ അമീർ നിർദേശം നൽകുകയായിരുന്നുവെന്ന് മന്ത്രി ജാറുല്ല വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യമേഖലയിലും സാമ്പത്തികമായും പിന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഈ തുക ലോകാരോഗ്യ സംഘടന വിനിയോഗിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ വലിയ തുക കണ്ടെത്താൻ സഹകരിക്കണമെന്ന് വ്യവസായികളോടും സന്നദ്ധ സംഘടനകളോടും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പിന്നാക്ക രാജ്യങ്ങളിലെ കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് വൻ തുക സംഭാവന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
