റെസിഡൻസി മാറ്റത്തിന് കുവൈത്ത്
text_fieldsRepresentational Image
കുവൈത്ത്സിറ്റി: കുവൈത്തില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റുന്നതിന് അനുവാദം നല്കാന് ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇതുസംബന്ധമായ നിർദേശം പരിഗണിച്ചുവരുകയാണെന്ന് പാം പ്രൊട്ടക്ഷൻ സെക്ടർ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് മുറാദ് അറിയിച്ചു. ഇതോടെ തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് സ്പോൺസർമാരുടെ അനുവാദം ഇല്ലാതെതന്നെ വിസ മാറാന്‍ കഴിയും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഫഹദ് മുറാദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

