Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ ഫു​ട്​​ബാ​ൾ സീ​സ​ൺ നാ​ളെ മു​ത​ൽ

text_fields
bookmark_border
കു​വൈ​ത്തി​ൽ ഫു​ട്​​ബാ​ൾ സീ​സ​ൺ നാ​ളെ മു​ത​ൽ
cancel
camera_alt

കു​വൈ​ത്ത്​ ദേ​ശീ​യ ഫു​ട്​​ബാ​ൽ ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഫു​ട്​​ബാ​ൾ സീ​സ​ൺ ആ​ഗ​സ്​​റ്റ്​ 15ന്​ ​ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി. ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ ഇ​ല്ലാ​തെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇൗ ​നി​ല​യി​ൽ ​പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി.

ര​ണ്ടു ത​ല​ത്തി​ലു​ള്ള ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ, അ​മീ​റി​െൻറ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും പേ​രി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ കു​വൈ​ത്തി​ലെ ഫു​ട്​​ബാ​ൾ ക​ല​ണ്ട​ർ. ടൂ​ർ​ണ​മെൻറു​ക​ൾ എ​ല്ലാം ന​ട​ത്താ​നാ​ണ് കു​വൈ​ത്ത്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​െൻറ​ തീ​രു​മാ​നം.

കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സ്​​പോ​ർ​ട്​​സ്​ പ​ബ്ലി​ക്​ അ​തോ​റി​റ്റി, കു​വൈ​ത്തി ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി എ​ന്നി​വ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. വാ​ർ​ത്ത​ക്കു​റി​പ്പി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രും ക്രൗ​ൺ പ്രി​ൻ​സ്​ ക​പ്പ്​ വി​ജ​യി​ക​ളും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ സീ​സ​ൺ ആ​രം​ഭി​ക്കു​ക. അ​മീ​ർ ക​പ്പ്​ ഫെ​ബ്രു​വ​രി​യി​ലും ക്രൗ​ൺ​പ്രി​ൻ​സ്​ ക​പ്പ്​ ഏ​പ്രി​ലി​ലും ന​ട​ത്തും. ടൂ​ർ​ണ​മെൻറു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ക​ർ​ശ​ന നി​യ​​ന്ത്ര​ണ​ങ്ങ​ളോ​ടെ ടീ​മു​ക​ൾ ക​ഴി​ഞ്ഞ മാ​സം പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ഉ​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait football
Next Story