കുവൈത്ത് ഫുഡ് ബാങ്ക് 600 അനാഥർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫുഡ് ബാങ്ക് 2022ൽ രാജ്യത്തെ 600 ഓളം അനാഥർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകിയതായി ഡെപ്യൂട്ടി ചെയർമാൻ മിശ്അൽ അൽ അൻസാരി പറഞ്ഞു. ശീതകാല വസ്ത്രങ്ങളും പ്രതിമാസ സാമഗ്രി സഹായവും വാങ്ങുന്നതിനായി പർച്ചേസ് കൂപ്പൺ നൽകുക വഴിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
2020ൽ 150 അനാഥരെ ഈ പദ്ധതി സഹായിച്ചതായി അൽ അൻസാരി വിശദീകരിച്ചു. നിരാലംബരുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും, അവശത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനും തിരിച്ചറിഞ്ഞ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബാങ്കിന് പ്രത്യേക വിഭാഗം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

