Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രി

text_fields
bookmark_border
വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി
നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രി
cancel
camera_alt

ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് 

കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നയതന്ത്ര ശ്രമങ്ങളും വിലയിരുത്തി കുവൈത്ത്. ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി.ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദെലാറ്റി ശനിയാഴ്ച ശൈഖ് ജറാഹിനെ ഫോണിൽ ബന്ധപ്പെട്ടു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളും നയതന്ത്ര ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും ശൈഖ് ജറാഹ് ഫോണിൽ സംസാരിച്ചു. ഗൾഫ് മേഖലയിലെ സാഹചര്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇരുവരും പങ്കുവെച്ചു. ഹുർമുസ് കടലിടുക്കിലൂടെയുള്ള തടസ്സരഹിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫോണിൽ സംസാരിച്ചു. ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait FM Steps Up Diplomatic Efforts
Next Story