രാജ്യത്തിന് അഭിമാനമായി സാഹസിക യാത്രികൻ: പാക് പർവതനിരയിൽ കുവൈത്ത് പതാക നാട്ടി
text_fieldsകുവൈത്ത് സിറ്റി: സഞ്ചാരിയും സാഹസിക യാത്രാപ്രിയനുമായ അബ്ദുൽ മോഹ്സൻസ അൽ ബാഗ്ലിയുടെ നേട്ടത്തിൽ അഭിമാനംകൊള്ളുകയാണ് കുവൈത്ത് ജനത. പാക് പർവതനിരയിൽ ആദ്യമായി കുവൈത്തിെൻറ ദേശീയ പതാക പാറിക്കളിക്കുന്നതിെൻറ ചിത്രങ്ങൾ പ്രവഹിക്കുകയാണെങ്ങും. അബ്ദുൽ മോഹ്സൻസ അൽ ബാഗ്ലിയാണ് രാജ്യസ്നേഹം തുളുമ്പുന്ന ഇൗ നേട്ടം കൈവരിച്ചിരിക്കുന്നത്. പാകിസ്താനിലെ കുഞ്ചെറബ് പർവതനിര കീഴടക്കിയ ആദ്യ കുവൈത്ത് സ്വദേശി എന്ന ബഹുമതി സ്വന്തമാക്കിയതിനൊപ്പം മാതൃരാജ്യത്തിെൻറ പതാകയുമുയർത്തിയാണ് ഇൗ സഞ്ചാരി കുവൈത്ത് ജനങ്ങളുടെ ഹീറോയായി മാറിയത്. സമുദ്രനിരപ്പിൽ നിന്ന് 48,000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുഞ്ചെറബ് ചുരം, ചൈന അതിർത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന പർവതനിരയാണ്.
എ.ടി.എം മെഷീനും മറ്റു സൗകര്യങ്ങളുമുള്ള ഇവിടെവെച്ച് അബ്ദുൽ മോഹ്സൻസ കുവൈത്തിലേക്ക് ഫോൺ വിളിക്കുകയും രാജ്യത്തിെൻറ അഭിമാനമായി ദേശീയപതാക നാട്ടുകയും ചെയ്തു. സ്വന്തം നേട്ടത്തിനപ്പുറം രാജ്യത്തിെൻറ ചിഹ്നം അടയാളപ്പെടുത്താൻ കഴിഞ്ഞതിലാണ് ഏറെ സന്തോഷിക്കുന്നതെന്ന് പിന്നീട് അബ്ദുൽ മോഹ്സൻസ വാർത്ത ഏജൻസികളോട് പ്രതികരിച്ചു. ഏഷ്യ ഭൂഖണ്ഡത്തിലൂടെ കൂടുതൽ രാജ്യങ്ങളിലേക്ക് സാഹസിക പ്രയാണം തുടരാൻ തന്നെയാണ് അബ്ദുൽ മോഹ്സൻസയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
