മൻഗഫ് ദുരന്തം: കെ.കെ.എം.എ അനുശോചന സദസ്സ് സംഘടിപ്പിച്ചു
text_fieldsകെ.കെ.എം.എ അനുശോചന സദസ്സിൽനിന്ന്
കുവൈത്ത് സിറ്റി: മൻഗഫ് തീപിടിത്ത ദുരന്തത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അനുശോചന സദസ്സ് സംഘടിപ്പിച്ചു. ഫഹാഹീൽ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്ര പ്രവർത്തകസമിതി യോഗത്തിൽ കേന്ദ്ര വർക്കിങ് പ്രസിഡന്റ് ഒ.പി. ശറഫുദ്ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രമേയത്തിൽ പറഞ്ഞു. ദുരന്തത്തിന് പിറകെ കുവൈത്ത് ഭരണാധികാരികളുടെ ഇടപെടലുകളും സഹായങ്ങളും യോഗം സ്മരിച്ചു. കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി കെ.സി. അബ്ദുൽ കരീം സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അലി കടിഞ്ഞിമൂല നന്ദിയും പറഞ്ഞു.

