മംഗഫ് ദുരന്തത്തിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ് അനുശോചിച്ചു
text_fieldsമെഡക്സ് മെഡിക്കൽ സെന്ററിൽ നടന്ന അനുശോചനയോഗം
കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ പ്രമുഖ ആതുര സേവനദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്. മെഡക്സ് മെഡിക്കൽ സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികളും മെഡിക്കൽ അംഗങ്ങളും സ്റ്റാഫും പങ്കെടുത്തു. ഇൻഷുറൻസ് മാനേജർ അജയ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
ഓപറേഷൻ ഹെഡ് ജുനൈസ് കോയിമ, ഓപറേഷൻ മാനേജർ മുഹമ്മദ് ഷബീർ, എച്ച്.ആർ മാനേജർ ജസീലുദ്ദീൻ എന്നിവർ സംസാരിച്ചു. മംഗഫിലുണ്ടായ ദുരന്തം വേദനാജനകമാണന്നും കുവൈത്തിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും മതിയായ മുൻകരുതൽ എടുക്കണമെന്നും മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി പറഞ്ഞു.

