കൂടുതൽ പേർ ആശുപത്രി വിട്ടു; ചികിത്സയിലുള്ളത് 24 പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്ത ദുരന്തത്തിൽ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് 24 പേർ. മലയാളികൾ അടക്കം കൂടുതൽ പേർ ഞായറാഴ്ച ആശുപത്രിവിട്ടു. മലയാളികൾ എല്ലാവരും അപകടനില തരണം ചെയ്തതായി എൻ.ബി.ടി.സി അറിയിച്ചു. ഒരു മലയാളി അടക്കം നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.
പരിക്കേറ്റവർ അദാൻ, മുബാറക് അൽ കബീർ, ജഹ്റ, ഫർവാനിയ, ജാബിർ എന്നീ ആശുപത്രികളിലാണ് ചികിത്സയിൽ ഉള്ളത്. ഞായറാഴ്ച അദാൻ ആശുപത്രിയിൽ 13 പേരും മുബാറക് ആശുപത്രിയിൽ ആറു പേരും ജാബിർ ആശുപത്രിയിൽ മൂന്നും ജഹ്റ, ഫർവാനിയ ആശുപത്രിൽ ഓരോരുത്തരുമാണ് ചികിത്സയിൽ ഉള്ളത്. അദാൻ ആശുപത്രിയിൽ ഒന്ന്, ജാബിർ ആശുപത്രിയിൽ മൂന്ന് എന്നിങ്ങനെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. അപകടത്തിൽ മരിച്ച മൂന്ന് ഫിലിപ്പിനി സ്വദേശികളുടെ മൃതദേഹം ഞായറാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
