കുവൈത്ത് തീപിടിത്തം; മരണപ്പെട്ടവരുടെ വീടുകൾ കെ.എം.സി.സി നേതാക്കൾ സന്ദർശിച്ചു
text_fieldsകെ.എം.സി.സി നേതാക്കൾ ദുരന്തത്തിൽ മരണപ്പെട്ടയാളുടെ വീട് സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനു ആശ്വാസം നൽകാൻ കുവൈത്ത് സ്റ്റേറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശനം നടത്തിയതായി കെ.എം.സി.സി അറിയിച്ചു.
മരണപ്പെട്ട കാസർകോട് ചെർക്കളയിലെ രഞ്ജിത്ത്, തൃക്കരിപ്പൂരുള്ള എൻജിനീയർ കേളു, കണ്ണൂർ വഴിക്കരയിലുള്ള നിധിൻ, ധർമടത്തുള്ള വിശ്വാസ് കൃഷ്ണൻ, കണ്ണൂർ കുറുവയിലെ അനീഷ് കുമാർ പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്ന നളിനാക്ഷൻ ഒളവറ എന്നിവരുടെ വീടുകളാണ് ആദ്യ ഘട്ടത്തിൽ സന്ദർശനം നടത്തിയത്.
കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സ്റ്റേറ്റ് സെക്രട്ടറി ഷാഹുൽ ബേപ്പൂർ ഉപദേശക സമിതി അംഗങ്ങളായ കെ.കെ.പി. ഉമ്മർ കുട്ടി, ഇബ്രാഹിം കൊടക്കാട്, ജില്ല മണ്ഡലം നേതാക്കളായ സയ്യിദ് ഗാലിബ് മഷ്ഹൂർ, ഇ.കെ. മുസ്തഫ, ഖാലിദ് പള്ളിക്കര, നാസർ തളിപ്പറമ്പ്, ജസീർ ധർമടം, ഉമ്മർ ഉപ്പള, റഷീദ് പെരുവണ, മുഹമ്മദ് തെക്കേക്കാട്, എൻ.കെ. ഫൈസൽ, സ്വാലിഹ് പെരുവണ റയീസ് കടലായി, റാഷിദ് ആലയിൽ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ മറ്റു വീടുകൾ സന്ദർശിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

