Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിലെ തീപിടിത്തം: നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങി

text_fields
bookmark_border
kuwait fire 9876788
cancel

കുവൈത്ത് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി.

ബന്ധപ്പെടേണ്ട നമ്പരുകൾ

അനൂപ് മങ്ങാട്ട് +965 90039594

ബിജോയ്‌ +965 66893942

റിച്ചി കെ. ജോർജ് +965 60615153

അനിൽ കുമാർ +965 66015200

തോമസ് ശെൽവൻ +965 51714124

രഞ്ജിത്ത് +965 55575492

നവീൻ +965 99861103

അൻസാരി +965 60311882

ജിൻസ് തോമസ് +965 65589453,

സുഗതൻ - +96 555464554, ജെ.സജി - + 96599122984.

തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈത്തിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എത്രമലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ക്കായി ശ്രമിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait fire norka roots help line
Next Story