കുവൈത്ത്: ഷുവൈഖ് ഗോഡൗണിലെ തീപിടിത്തം നിയന്ത്രണവിധേയം
text_fieldsഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ തീപിടിത്തം അണക്കുന്നു
കുവൈത്ത്സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിലെ തീപിടിത്തം നിയന്ത്രണവിധേയമായതായി അഗ്നിരക്ഷാസേനാംഗങ്ങൾ അറിയിച്ചു. സ്റ്റോറായി ഉപയോഗിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
നാല് അഗ്നിരക്ഷാ യൂനിറ്റുകൾ ചേർന്നാണ് തീ അണച്ചതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. തീപിടിത്തത്തിൽ ആർക്കും അപകടമില്ല. സാമൂഹികസുരക്ഷ കൈവരിക്കുന്നതിന് സുരക്ഷ, അഗ്നി പ്രതിരോധ വ്യവസ്ഥകൾ നടപ്പാക്കാൻ ഫാക്ടറികളുടെയും വ്യവസായ പ്ലോട്ടുകളുടെയും ഉടമകളോടും വാടകക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

