ചികിത്സയിൽ ഉള്ളത് 31 പേർ; 14 മലയാളികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിൽ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്ത അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് 31 പേരെന്ന് എൻ.ബി.ടി.സി അറിയിച്ചു. ഇതിൽ 14 പേർ മലയാളികളാണ്. മലയാളികൾ എല്ലാവരും അപകടനില തരണം ചെയ്തതായി എൻ.ബി.ടി.സി അറിയിച്ചു. ഒരു മലയാളി അടക്കം നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.
പരിക്കേറ്റവർ അദാൻ, മുബാറക് അൽ കബീർ, ജഹ്റ, ഫർവാനിയ, ജാബിർ എന്നീ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച വൈകീട്ടുവരെ അദാൻ ആശുപത്രിയിൽ 18 പേരും മുബാറക് ആശുപത്രിയിൽ എഴു പേരും ജഹ്റയിൽ രണ്ടും ഫർവാനിയ ആശുപത്രിയിൽ ഒരാളും ജാബിർ ആശുപത്രിയിൽ മൂന്നു പേരുമാണ് ചികിത്സയിൽ ഉള്ളത്. അദാൻ ആശുപത്രിയിൽ ഒന്ന്, ജാബിർ ആശുപത്രിയിൽ മൂന്ന് എന്നിങ്ങനെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

