കുവൈത്ത് ഫിലിം എന്തുസിയാസ്റ്റ് ‘കടലോണം’
text_fieldsകുവൈത്ത് ഫിലിം എന്തുസിയാസ്റ്റ് ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഫിലിം എന്തുസിയാസ്റ്റ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘കടലോണം’ എന്ന പേരിൽ ബോട്ടിൽവെച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. മാവേലി എഴുന്നള്ളത്ത്, അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ നടന്നു.
കെ.എഫ്.ഇ ക്രിയേറ്റിവ് ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പാട്രൺ ജിനു വൈക്കത്, സുനിൽ പറകപാടത്, ജിജുന, വിഷ്ണു, ചന്ദ്രമോഹൻ, അഖില, ലിബിൻ തുടങ്ങിയവർ ചേർന്ന് നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ പ്രകടനങ്ങളും വിവിധ മത്സരങ്ങളും അരങ്ങേറി. അഖില അൻവി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

