Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്: ഹ​ജ്ജ്...

കുവൈത്ത്: ഹ​ജ്ജ് തീർഥാ​ട​ക​ര്‍ക്കു​ള്ള നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
hajj
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ നി​ന്നും ഹ​ജ്ജ് തീ​ർഥാട​ക​ര്‍ക്കു​ള്ള നി​ര​ക്ക് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് വ്യ​ത്യ​സ്ത​മാ​യ സേ​വ​ന പാ​ക്കേ​ജു​ക​ള്‍ക്കാ​ണ് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍കി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു. 1,590 മു​ത​ൽ 3,950 ദീ​നാ​ര്‍ വ​രെ​യാ​ണ് പാ​ക്കേ​ജു​ക​ളു​ടെ സ​ര്‍വി​സ് ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ളു​ക​ളെ എ​ത്തി​ക്ക​ൽ, വി​മാ​ന യാ​ത്ര, താ​മ​സം എ​ന്നി​വ അ​ട​ക്ക​മാ​ണ് പാ​ക്കേ​ജ്. ഹ​റം കാ​ണാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ൽ, തൊ​ട്ട​ടു​ത്ത ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ൽ, ഫോ​ർ സ്റ്റാ​ർ, ത്രീ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ താ​മ​സ സൗ​ക​ര്യം അ​നു​സ​രി​ച്ചാ​ണ് പാ​ക്കേ​ജ് നി​ര​ക്ക്. തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കേ​ജി​ൽ പി​ന്നീ​ട് മാ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഈ ​വ​ര്‍ഷം 63 ഗ്രൂ​പ്പു​ക​ളാ​യി 8,000 തീ​ർ​ഥാ​ട​ക​ര്‍ക്കാ​ണ് കു​വൈ​ത്തി​ൽ നി​ന്ന് ഹ​ജ്ജ് ചെ​യ്യാ​ന്‍ അ​വ​സ​രം. നേ​ര​ത്തെ ഹ​ജ്ജ് ചെ​യ്യാ​ത്ത​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ഹ​ജ്ജ്, ഉം​റ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളും മ​റ്റ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PilgrimsFareKuwait NewsHajj
News Summary - Kuwait- Fares for Haj pilgrims announced
Next Story