ചെറു ഭൂചലനങ്ങളിൽ ആശങ്ക വേണ്ട -അധികൃതർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇടക്കിടെ ഉണ്ടാവുന്ന ചെറു ഭൂചലനങ്ങളിൽ ആശങ്ക വേണ്ടെന്നും വലിയ ഭൂകമ്പ സാധ്യതയുള്ള സീസ്മിക് ബെൽറ്റിന് അകലെയാണ് കുവൈത്തിെൻറ സ്ഥാനമെന്നും അധികൃതർ. കുവൈത്തിൽ അനുഭവപ്പെടാറുള്ള ഭൂചലനങ്ങൾ 1.6നും 4.6നും ഇടയിൽ മാഗ്നിറ്റ്യൂഡ് ഉള്ളതാണ്. എണ്ണ ഖനനവും ഭൂമിക്കടിയിലെ പാറകൾക്ക് ഉണ്ടായ ക്ഷതവും അയൽ രാജ്യങ്ങളിലെ ഭൂകമ്പങ്ങളുടെ പ്രതിഫലനവുമെല്ലാമാണ് ഇതിന് കാരണം. കുവൈത്തിൽ വലിയ ഭൂകമ്പത്തിന് സാധ്യത വിദൂരമാണെന്നും എന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റിലെ ഒാപറേഷൻസ് സെൻറർ മേധാവി ഡോ. മിഷാരി അൽ ഫറാസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇടക്കിടെ ഉണ്ടാവുന്ന ചെറുചലനങ്ങൾ വലിയ ഭൂകമ്പത്തിെൻറ മുന്നോടിയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

