Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കുടുംബ...

കുവൈത്തിൽ കുടുംബ സന്ദർശന വിസ കാലാവധി മൂന്നു മാസമാക്കി

text_fields
bookmark_border
കുവൈത്തിൽ കുടുംബ സന്ദർശന വിസ കാലാവധി മൂന്നു മാസമാക്കി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ​യു​ടെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​മാ​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​​െൻറ പു​തി​യ ഉ​ത്ത​ര​വ്. ഇ​ത​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ജോ​ലി​യു​ള്ള വി​ദേ​ശി​ക്ക് ഭാ​ര്യ, മ​ക്ക​ൾ എ​ന്നി​വ​രെ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ കൊ​ണ്ടു​വ​ന്നാ​ൽ മൂ​ന്നു മാ​സം​വ​രെ കു​വൈ​ത്തി​ൽ നി​ർ​ത്താം. മ​ന്ത്രാ​ല​യ​ത്തി​ലെ പാ​സ്​​പോ​ർ​ട്ട്-​പൗ​ര​ത്വ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ് ഫൈ​സ​ൽ അ​ൽ ന​വാ​ഫ് ഇ​തു സം​ബ​ന്ധി​ച്ച അറിയിപ്പ്​ പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക അ​റ​ബ് പ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യാ​യി എ​ല്ലാ​ത​രം സ​ന്ദ​ർ​ശ​ക വി​സ​യു​ടെ​യും കാ​ലാ​വ​ധി ഒ​രു മാ​സ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തെ വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രോ​ടു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​തി​ൽ മാ​റ്റം​വ​രു​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ അറിയിപ്പ്​ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. അ​തി​നി​ടെ, ഏ​തെ​ങ്കി​ലും വി​ദേ​ശി​ക്ക്​ ക​ഴി​ഞ്ഞ ആ​ഴ്ച ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും​വേ​ണ്ടി ഒ​രു മാ​സ​ത്തേ​ക്ക്​ സ​ന്ദ​ർ​ശ​ക വി​സ നൽകിയിട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക വി​സ​യാ​ക്കി​മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​രി-​സ​ഹോ​ദ​ര​ന്മാ​ർ പോ​ലു​ള​ള കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്കു​ള​ള സ​ന്ദ​ർ​ശ​ക വി​സ, ക​മേ​ഴ്സ്യ​ൽ സ​ന്ദ​ർ​ശ​ക വി​സ എ​ന്നി​വ​യു​ടെ​യെ​ല്ലാം കാ​ലാ​വ​ധി ഒ​രു​മാ​സം ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsfamily visaKuwait Dependent VisaResidency
News Summary - Kuwait Family Visa-Gulf News
Next Story