Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് ഇന്ന് നേരിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും

text_fields
bookmark_border
കുവൈത്ത് ഇന്ന് നേരിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും
cancel

കുവൈത്ത് സിറ്റി: ബുധൻ പുലർച്ചെ കുവൈത്തിന് നേരെയുണ്ടായത് ശക്തമായ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈത്തിനെ ലക്ഷ്യമിട്ട് എത്തി. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഇവയെ വിജയകരമായി തടഞ്ഞതായി കുവൈത്ത് സായുധ സേന അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്. പൂർണ്ണ പ്രവർത്തന സജ്ജതയോടെ ചുമതലകൾ കാര്യക്ഷമമായും പ്രൊഫഷണലിസത്തോടെയും നിർവഹിക്കാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ ഉതൈബി വ്യക്തമാക്കി.

രാവിലെ ആറോടെയാണ് കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം ഉണ്ടായത്. ഇറാൻ-യു.എസ്, ഇസ്രായേൽ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് പിറകെ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുന്നുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് എത്തിയത് 15 ക്രൂയിസ് മിസൈലുകളും 383 ബാലിസ്റ്റിക് മിസൈലുകളും 906 ഡ്രോണുകളുമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait faced two ballistic missiles and 13 drones today
Next Story