Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വിസ കാലാവധി ദീർഘിപ്പിച്ചു

text_fields
bookmark_border
പുറത്തുള്ളവർക്ക് മൂന്നു മാസം, സന്ദർശകർക്ക് ഒരു മാസം
Kuwait Extends Visa Validity Period
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാത്തരം വിസിറ്റ് എൻട്രി വിസകളുടെയും രാജ്യത്തിന് പുറത്തുകഴിയുന്നവരുടെയും വിസ കാലാവധി ദീർപ്പിച്ചു. മേഖലയിലെ സംഘർഷങ്ങളുടെയും രാജ്യം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളും കണക്കിലെടുത്താണ് നടപടി.

സന്ദർശന വിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും കുവൈത്തിന് പുറത്തുള്ളവർക്ക് മൂന്നു മാസവുമാണ് ദീർഘിപ്പിച്ചു നൽകിയത്. ഫെബ്രുവരി 28 മുതലാണ് കാലാവധി കണക്കാക്കുക. വിസ കാലാവധി ദീർഘിപ്പിക്കുന്നതിനായി റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾ സന്ദർശിക്കുകയോ, പ്രത്യേക ഫീസുകൾ നൽകുകയോ വേണ്ടതില്ല.

ഇലക്ട്രോണിക് സിസ്റ്റം വഴി ഈ വിപുലീകരണം സ്വയമേവ അപ്ഡേറ്റാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ നിശ്ചിത ഫീസുകളിൽ നിന്നും തത്ഫലമായുണ്ടാകുന്ന പിഴകളിൽ നിന്നും പൂർണ്ണമായ ഇളവ് ലഭിക്കും.

രാജ്യത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സൂചിപ്പിച്ച കാലയളവുകൾ നീട്ടാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ അറിയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ പിന്തുടരാനും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Extends Visa Validity Period
Next Story