Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ കാലാവധി നീട്ടി

text_fields
bookmark_border
കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ കാലാവധി നീട്ടി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ മിശ്അൽ അസ്സബാഹിന്റെ കാലാവധി നാലുവർഷം കൂടി നീട്ടി. ഡിസംബർ 26 വരെയാണ് നിലവിൽ അദ്ദേഹത്തിന് കാലാവധിയുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും മികവും സംഭാവനകളും കണക്കിലെടുത്താണ് തീരുമാനമെന്ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വികസന പദ്ധതികളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റൽവത്കരണത്തിലും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മന്ത്രാലയ ജീവനക്കാരുടെ പരിശീലനം ക്രമീകരിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ കാലാവധി നീട്ടി
Next Story