യമനിലെ സമാധാന ശ്രമങ്ങൾ; കുവൈത്ത് പിന്തുണ അറിയിച്ചു
text_fieldsകുവൈത്ത് സിറ്റി: യമനിൽ സുരക്ഷയും സ്ഥിരതയും സമാധാനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കലും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും കുവൈത്ത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യമൻ നേരിടുന്ന വിവിധ വെല്ലുവിളികൾ മറികടക്കുന്നതിനും ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളുടെ പ്രാധാന്യം കുവൈത്ത് സൂചിപ്പിച്ചു. വെടിനിർത്തൽ നിലനിർത്തുന്നതിനും പ്രശ്നപരിഹാരത്തിന് സൗദി അറേബ്യയും യു.എ.ഇയുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും മന്ത്രാലയം കുവൈത്തിന്റെ പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

