Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേ​ഖ​ല​യി​ലെ...

മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി

text_fields
bookmark_border
മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത്സി​റ്റി: ചെ​ങ്ക​ട​ലി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലും യ​മ​നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ലും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​തീ​വ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചെ​ങ്ക​ട​ലി​ൽ നാ​വി​ഗേ​ഷ​ൻ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന സ​മു​ദ്ര നാ​വി​ഗേ​ഷ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ന് മേ​ഖ​ല​യി​ലെ സ​മ്മ​ർ​ദം ഉ​ട​ന​ടി കു​റ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ചേ​ർ​ന്ന് യ​മ​നി​ലെ ഹു​ദൈ​ദ, സ​ൻ​ആ തു​ട​ങ്ങി പ​ത്തി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഹൂ​തി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​​യ​തെ​ന്നാ​ണ് യു.​എ​സും യു.​കെ​യും പ​റ​യു​ന്ന​ത്. ഗ​സ്സ​ക്ക് പു​റ​മേ യ​മ​നും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ ഉ​ത്ക​ണ്ഠ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenRed SeaKuwait
News Summary - Kuwait Expresses Deep Concern Over Developments in the Red Sea
Next Story