ഖത്തർ മുൻ അമീറിന്റെ വിയോഗം; അനുശോചനം അറിയിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത്. കുവൈത്ത് അമീറിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ദോഹയിലെ ലുസൈൽ കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ കണ്ട കിരീടാവകാശി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കുവൈത്ത് ജനതയുടെയും അനുശോചനം അറിയിച്ചു.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഘാനിം, ആൽഥാനി കുടുംബം, ഖത്തറിലെ ജനങ്ങൾ എന്നിവരെയും കിരീടാവകാശി അനുശോചനം അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടന്നു. നിലവിലെ ഖത്തർ അമീറും അദ്ദേഹത്തിന്റെ മകനുമായ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

