സുഡാനിലെ സ്വർണഖനി ദുരന്തം: കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാനിലെ ഹൊവൈദ് മേഖലയിലെ സ്വർണ ഖനി ദുരന്തത്തിൽ കുവൈത്ത് അനുശോചിച്ചു. അപകടത്തിൽ നിരവധി തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും, സർക്കാറിനും, സുഡാനിലെ ജനങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വേദനാജനകമായ ദുരന്തത്തിൽ സുഡാന് പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സുഡാന്റെ വടക്കുഭാഗത്തുള്ള സംസ്ഥാനത്ത് അനധികൃത സ്വർണ ഖനന പ്രവർത്തനത്തിനിടെ കിണർ ഇടിഞ്ഞുവീണ് 11 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

