Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2026 6:00 PM IST Updated On
date_range 29 Aug 2026 6:00 PM ISTനേപ്പാൾ മിന്നൽപ്രളയം: അനുശോചനം രേഖപ്പെടുത്തി കുവൈത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: നേപ്പാൾ മിന്നൽപ്രളയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
മഞ്ഞുമല തകർന്ന് ഹിമാലയ-ചൈന അതിർത്തി മേഖലയിൽനിന്ന് മണ്ണും വെള്ളവും നേപ്പാളിലെ ജനവാസ മേഖലകളിൽ കുത്തിയൊലിച്ചെത്തുകയായിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 500 ന് മുകളിൽ ഉയർന്നിട്ടുണ്ട്. 1,500-ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാൾ പൊലീസ് നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

