സുഡാനിലെ സ്ഥിതി വഷളാകുന്നതിൽ കുവൈത്ത് ആശങ്ക പ്രകടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാനിലെ മാനുഷിക സ്ഥിതി ഗുരുതര തലത്തിലേക്ക് നീങ്ങുന്നതിൽ കുവൈത്ത് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളിലെ വ്യവസ്ഥകളും സുഡാനിലെ സിവിലിയന്മാരുടെ സംരക്ഷണം സംബന്ധിച്ച 2023ലെ ജിദ്ദ പ്രഖ്യാപനവും അനുസരിച്ച്, സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും സഹായം എത്തിക്കുന്നത് സുഗമമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു.
സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ സ്വീകരിച്ച നടപടികളെ പ്രശംസിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം അലൈൻഡ് ഫോർ അഡ്വാൻസിംഗ് ലൈഫ് സേവിങ് ആൻഡ് പീസ് ഇൻ സുഡാൻ ഗ്രൂപ് പുറത്തിറക്കിയ പ്രസ്താവനയെ പിന്തുണക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

