ബന്ധുക്കളെക്കുറിച്ച് ആശങ്കയോടെ കുവൈത്ത് പ്രവാസി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയായ സി.കെ. മറിയക്കുട്ടിയുടെ രണ്ട് ബന്ധുക്കളെ ചൂരൽ മലയിൽ ഉരുൾ പൊട്ടിയതിനു ശേഷം കാണ്മാനില്ല.
മറിയകുട്ടിയുടെ ബന്ധുക്കളായ അബ്ദുറഹ്മാൻ, ഭാര്യ സൈനബ എന്നിവരെ കുറിച്ചാണ് ഇതുവരെയും വിവരം ലഭിക്കാത്തത്. മുണ്ടശ്ശേരി, സ്കൂൾ റോഡ് ചൂരൽമലയിലാണ് ഇവരുടെ വീട് ഉണ്ടായിരുന്നത്. ദുരന്തവാർത്ത അറിഞ്ഞതിനു പിറകെ ബന്ധുക്കളെ കുറിച്ച് ആശങ്കയിലായിരുന്നു മറിയകുട്ടി.
നാട്ടിലെ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. അബ്ദുറഹ്മാന്റെ മകൻ ജൈസൽ ബാംഗളൂരുവിൽ നിന്നെത്തി രക്ഷാപ്രവർത്തകരോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അബ്ബാസിയ ഏരിയ അംഗമാണ് മറിയകുട്ടി.

