കുവൈത്ത്: പ്രവാസി അവിവാഹിതർ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍വിലാസം ഉപയോഗിക്കരുത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐ.ഡി അപേക്ഷയോടൊപ്പം നല്‍കുന്നതിന് അവിവാഹിതർക്ക് വിലക്ക് ഏര്‍പ്പെടുത്തി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഇതോടെ കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍വിലാസം ഉപയോഗിക്കാന്‍ കഴിയില്ല.
സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ അവിവാഹിതരെ പാർപ്പിക്കുന്നത് തടയാനുള്ള സർക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ ‘സഹേല്‍’ ആപ്പില്‍ വിദേശീതാമസക്കാരുടെ വിശദാംശങ്ങൾ ലഭ്യമാണെന്നും കെട്ടിട ഉടമക്ക് ഓണ്‍ലൈനായി ആവശ്യമായ തിരുത്തലുകള്‍ വരുത്താമെന്നും പാസി ഔദ്യോഗിക വക്താവ് ഖാലിദ് അൽഷമ്മരി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ കെട്ടിട ഉടമകൾക്ക് പരാതി നല്‍കാമെന്നും അൽഷമ്മരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

