അജ്നാസ് മുഹമ്മദിനും അമീനക്കും യാത്രയയപ്പ് നൽകി
text_fieldsഅജ്നാസ് മുഹമ്മദിനും അമീനക്കും കല കുവൈത്തിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് മാതൃഭാഷാ ജനറൽ കൺവീനറും മുൻ ട്രഷററുമായിരുന്ന അജ്നാസ് മുഹമ്മദിനും, കല സജീവ പ്രവർത്തകയും വനിതാവേദി പ്രസിഡന്റുമായ അമീന അജ്നാസിനും യാത്രയയപ്പ് നൽകി. സാൽമിയ കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല മുൻ ഭാരവാഹികൾ, മുതിർന്ന പ്രവർത്തകർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സജി തോമസ് മാത്യു കലയുടെ ഉപഹാരവും, റിഗ്ഗായ് യൂനിറ്റ് കൺവീനർ അനിൽ പ്രകാശ് യൂനിറ്റിന്റെ ഉപഹാരവും കൈമാറി. ചടങ്ങിൽ മധു കൃഷ്ണ വരച്ച അജ്നാസ് മുഹമ്മദിന്റെയും അമീന അജ്നാസിന്റെയും ചിത്രം മേഖല സെക്രട്ടറി അൻസാരി കൈമാറി.
നന്ദി പ്രകടനമായി അജ്നാസ് മുഹമ്മദും, അമീന അജ്നാസും സംസാരിച്ചു. കല കുവൈത്ത് ജോയിൻ സെക്രട്ടറി ബിജോയ്, വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, സാൽമിയ മേഖല സെക്രട്ടറി അൻസാരി, മേഖല പ്രസിഡന്റ് രാജു ചാലിൽ എന്നിവർ വേദിയിൽ സന്നിഹിതരായി. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

