കുവൈത്ത് പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു
text_fieldsകുവൈത്ത് സിറ്റി: പത്തനംതിട്ട തുമ്പമൺ സ്വദേശിയായ കുവൈത്ത് പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. വയലിനും പടിഞ്ഞാറ് പല്ലാകുഴി സ്വദേശി സുബിൻ തോമസ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കോട്ടയത്ത് ഓഫിസിൽനിന്ന് ജോലി കഴിഞ്ഞ് തുമ്പമണിലെ വീട്ടിലേക്ക് മടങ്ങവേ ചങ്ങനാശ്ശേരി - തിരുവല്ല റോഡിൽ ഇടിഞ്ഞില്ലത്ത് ബൈക്കിൽ കാറിടിക്കുകയായിരുന്നു. കുവൈത്തിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സുബിൻ തോമസ് വിമാനമില്ലാത്തതിനാൽ കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിലെ ട്രാവൽ ആൻഡ് ടൂർ കമ്പനിയിൽ തൽക്കാലത്തേക്ക് ജോലി ചെയ്തുവരികയായിരുന്നു. കുവൈത്തിൽ ഫഹാഹീലിൽ ആണ് താമസിച്ചിരുന്നത്. കുവൈത്തിലെ തുമ്പമൺ ഫോറം സജീവ പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സുബിെൻറ സഹോദരനും കുറച്ച് നാൾ മുമ്പ് അപകടത്തിൽ മരണമടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

