അനുഭവങ്ങളിലൂടെ അറിവ് പകർന്ന് വേനൽതനിമ ക്യാമ്പ് തുടങ്ങി
text_fields200ലേറെ കുട്ടികൾ കളിച്ചും ചിരിച്ചും വായിച്ചും പ്രവർത്തനങ്ങളിൽ മുഴുകിയും ക്യാമ്പിനെ സജീവമാക്കി
കുവൈത്ത് സിറ്റി: തനിമ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ 13ാമത് വേനൽതനിമ ത്രിദിന ശിൽപശാല തനിമ ഓഡിറ്റോറിയത്തിൽ തുടങ്ങി. മേയ് നാല്, അഞ്ച്, ആറ് വരെയാണ് ക്യാമ്പ്. ‘പുസ്തകങ്ങളിലേക്ക് മടങ്ങാം’ എന്ന പ്രമേയത്തിലാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നാലാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പെങ്കടുക്കുന്നത്.
200ലേറെ കുട്ടികൾ കളിച്ചും ചിരിച്ചും വായിച്ചും പ്രവർത്തനങ്ങളിൽ മുഴുകിയും ക്യാമ്പിനെ സജീവമാക്കി. നവമാധ്യമങ്ങളുടെ എല്ലാ നന്മയും സാധ്യതയും അംഗീകരിച്ചുകൊണ്ട് തന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തിെൻറ ആഴം മനസ്സിലാക്കാനും നമ്മുടെ സംസ്കാരത്തിലേക്കും വായനയിലേക്കും തിരിയേണ്ടതിെൻറ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുവാനും ലക്ഷ്യമിട്ടാണ് ഇത്തവണ ‘പുസ്തകങ്ങളിലേക്ക് മടങ്ങാം’ എന്ന പ്രമേയം സ്വീകരിച്ചത്. അക്ഷരത്തനിമ എന്ന പേരിൽ 13 വർഷം മുമ്പാണ് തനിമ ഇത്തരം പരിപാടി തുടങ്ങിയത്. തനിമയുടെ ബാലവിഭാഗമായ ‘കുട്ടിത്തനിമ’ ക്യാമ്പിെൻറ വിജയകരമായ നടത്തിപ്പിൽ നിർണായകമായ പങ്കുവഹിച്ചു.
വ്യക്തിത്വ വികസനം, നേതൃപരിശീലനം, ഭാഷാ പരിപോഷണം എന്നിവക്ക് പ്രാധാന്യം നൽകിയാണ് പരിപാടി നടത്തിയത്. പ്രോഗ്രാം കൺവീനർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സനായ റെജി തോമസ്, തനിമ ജനറൽ കൺവീനർ ജേക്കബ് വർഗീസ്, സാമൂഹിക പ്രവർത്തക മിനി കൊടിയാട്ട് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ബാബുജി ബത്തേരി ത്രിദിന പരിപാടിയെ കുറിച്ച് ചെറുവിവരണം നൽകി. ഒമ്പതിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പെങ്കടുത്തത്. ഇവരെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ച് വിവിധ പ്രവർത്തനങ്ങളിലൂടെയാണ് അറിവും അനുഭവവും പകർന്നത്.
ജോയൻറ് കൺവീനർമാരായ ബീന പോൾ സ്വാഗതവും റുഹൈൽ നന്ദിയും പറഞ്ഞു. വ്യാഴാഴ്ച തുടങ്ങിയ ക്യാമ്പ് ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.