Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
കു​വൈ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള സ​ർ​ക്കാ​റി​ൽ ഗ​താ​ഗ​ത മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ തോ​മ​സ് ചാ​ണ്ടി​യെ കു​വൈ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന യാ​ത്രാ പ്ര​ശ്ന​ങ്ങ​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ൾ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്നും കൂ​ടു​ത​ൽ ബ​സ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി. നി​ല​വി​ൽ രാ​ത്രി 8.30ന് ​ശേ​ഷം കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് കൂ​ടു​ത​ൽ സ​മ​യം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​താ​യും മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. 

ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ബ​ഷീ​ർ ബാ​ത്ത, എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി, നി​ല​വി​ലെ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ (പ്ര​സി.), സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ (ആ​ക്​​ടി​ങ്​ ജ​ന. സെ​ക്ര.​), എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് (ട്ര​ഷ.), മു​ഹ​മ്മ​ദ് അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ (വൈ​സ് പ്ര​സി.), അ​തീ​ഖ് കൊ​ല്ലം (വൈ​സ് പ്ര​സി.​), സു​ബൈ​ർ കൊ​ടു​വ​ള്ളി (ജോ. ​സെ​ക്ര.) തു​ട​ങ്ങി​യ​വ​ർ  ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait events
Next Story