ക്രസൻറ് ചാരിറ്റി സെൻറർ ഇഫ്താർ സംഗമം
text_fieldsഫർവാനിയ: ക്രസൻറ് ചാരിറ്റി സെൻറർ കുവൈത്ത്, ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കോയ വളപ്പിൽ അധ്യക്ഷത വഹിച്ചു. ആബിദ് ഖാസിമി റമദാൻ സന്ദേശം കൈമാറി. മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് മാർക്കറ്റിങ് ചീഫ് വിപിൻ ഗംഗാധർ എന്നിവർ സംസാരിച്ചു.
ഗഫൂർ അത്തോളി, ഷരീഫ് ഒതുക്കുങ്ങൽ, നൗഷാദ് കക്കറയിൽ, സലിം ഹാജി, അബ്ദുല്ല അടിയോട്ടിൽ, ഫൈസൽ ആമിന മൻസിൽ, ഇല്യാസ് പാഴൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ജോയൻറ് സെക്രട്ടറി മൻസൂർ കുന്നത്തേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
