അ​ഞ്ചാ​മ​ത് ‘നോ​ട്ടം’ ഹ്ര​സ്വ​ചി​ത്ര​മേ​ള  ന​വം​ബ​ർ അ​വ​സാ​ന​ം അ​ബ്ബാ​സി​യ​യി​ൽ

13:23 PM
19/06/2017
കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്നു
അ​ബ്ബാ​സി​യ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​​െൻറ അ​ഞ്ചാ​മ​ത് നോ​ട്ടം ഹ്ര​സ്വ​ചി​ത്ര​മേ​ള ന​വം​ബ​ർ അ​വ​സാ​ന വാ​രം അ​ബ്ബാ​സി​യ​യി​ൽ അ​ര​ങ്ങേ​റും. അ​ഞ്ചു​മു​ത​ൽ 20 മി​നി​റ്റ്​ വ​രെ ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​വും നോ​ട്ടം അ​ഞ്ചാ​മ​ത്​ പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 
 2014നു ​മു​മ്പ്​ നി​ർ​മി​ക്ക​പ്പെ​ട്ട​തോ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നോ​ട്ടം ഫെ​സ്​​റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​തോ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത​തോ ആ​യ ചി​ത്ര​ങ്ങ​ൾ മേ​ള​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 30 ആ​ണ് എ​ൻ​ട്രി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന സി​നി​മ​ക​ൾ​ക്ക് ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്കാ​രം ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷം നോ​ട്ടം ഫെ​സ്​​റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ആ​റു​ സി​നി​മ​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്നു​വ​രു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഡോ​ക്യു​മ​െൻറ​റി മേ​ള​യി​ലും നാ​ട്ടി​ലെ വി​വി​ധ ഫി​ലിം ഫെ​സ്​​റ്റി​വ​ലു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: 97287058/60753530/55831679. ഇ-​മെ​യി​ൽ: nottamkwt@gmail.com. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നോ​ട്ടം ഫി​ലിം ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്ട​ർ വി​നോ​ദ് വ​ലു​പ്പ​റ​മ്പി​ൽ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​വീ​ൺ ന​ന്തി​ല​ത്ത്​, പ്ര​സി​ഡ​ൻ​റ്​ മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്ട്, ട്ര​ഷ​റ​ർ ശ്രീ​നി​വാ​സ​ൻ മു​ന​മ്പം, ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ശ്രീം​ലാ​ൽ മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 
 
COMMENTS