മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്ത്
text_fieldsകുവൈത്ത് നാവികസേന കമാൻഡർ മേജർ ജനറൽ സെയ്ഫ് അൽ ഹംലാനും സൗദി റോയൽ നാവികസേന ഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ മേജർ ജനറൽ മൻസൂർ അൽ ഉതൈബിയും
കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ വിവിധ രാജ്യങ്ങളുമായി ചർച്ച ചെയ്തു കുവൈത്ത്. വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസ്സരഹിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനിയുമായും ശൈഖ് ജറാഹ് ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ഇരുവരും ചർച്ച ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായും ശൈഖ് ജറാഹ് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും, സുരക്ഷയും, നയതന്ത്ര ശ്രമങ്ങളും ഇരുവരും വിലയിരുത്തി.
സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും സൗദി അറേബ്യയും
കുവൈത്ത് സിറ്റി: സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും സൗദി അറേബ്യയും. കുവൈത്ത് നാവികസേന കമാൻഡർ മേജർ ജനറൽ സെയ്ഫ് അൽ ഹംലാനും സൗദി അറേബ്യൻ റോയൽ നാവികസേന ഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ മേജർ ജനറൽ മൻസൂർ അൽ ഉതൈബിയും തമ്മിലുള്ള മൂന്നാമത്തെ ഏകോപന യോഗം സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് നാവിക താവളത്തിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെയും സംയുക്ത ഏകോപനത്തിന്റെയും വിവിധ വശങ്ങൾ ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.
കുവൈത്ത്- സൗദി നാവികസേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ, സജ്ജീകരണ നിലവാരം ഉയർത്തൽ, നാവിക സഹകരണം വർധിപ്പിക്കൽ എന്നിവയും കൂടികാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

