കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ് ഭാരവാഹികൾ
text_fieldsപി.ജെ. സിബി, ബാബു കെ. തോമസ്, ജിബു ജേക്കബ് വർഗീസ്
കുവൈത്ത് സിറ്റി: കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ് (കെ.ഇ.സി.എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവക വികാരി റവ. സിബി പി.ജെ. (പ്രസി), സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളി വികാരി ഫാ. എബ്രഹാം പി.ജെ. (വൈദിക വൈ. പ്രസി), ബാബു എബ്രഹാം ജോൺ (അൽമായ വൈ. പ്രസി), ബാബു കെ. തോമസ് (സെക്ര), ജിബു ജേക്കബ് വർഗീസ് (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കുവൈത്തിലെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, ഇവാഞ്ചലിക്കൽ, സി.എസ്.ഐ, ക്നാനായ സഭകളിലെ 17 പള്ളികൾ ഉൾപ്പെടുന്നതാണ് കുവൈത്ത് എപ്പിസ്കോപ്പൽ കൂട്ടായ്മ. വൈദിക കൂട്ടായ്മ, ബൈബിൾ ക്വിസ്, സംയുക്ത ക്രിസ്മസ് ആഘോഷം, വിവിധ പരിപാടികൾ എന്നിവ കെ.ഇ.സി.എഫ് നടത്തി വരുന്നതായി സെക്രട്ടറി ബാബു കെ. തോമസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

