Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് അമീർ...

കുവൈത്ത് അമീർ പുതുവത്സര ആശംസകൾ നേർന്നു

text_fields
bookmark_border
കുവൈത്ത് അമീർ പുതുവത്സര ആശംസകൾ നേർന്നു
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്സിറ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പു​തു​വ​ർ​ഷ​ത്തി​ൽ അ​റ​ബ്, സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളു​ടെ​യും കൈ​മാ​റി. എ​ല്ലാ ലോ​കരാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും സ്ഥി​ര​ത​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും ക്ഷേ​മ​ത്തി​ന്റെ​യും പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ അ​മീ​ർ അ​റി​യി​ച്ചു.

വി​ജ​യ​വും സ​ന്തോ​ഷ​വും നേ​ർ​ന്ന് അം​ബാ​സ​ഡ​ർ

കു​വൈ​ത്ത്സി​റ്റി: പു​തു​വ​ർ​ഷ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്തി​ലെ വ​ലു​തും ഊ​ർ​ജ​സ്വ​ല​വു​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ഊ​ഷ്മ​ള​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു. 2024ന്റെ ​വ​ര​വോ​ടെ, അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ​യും പു​തി​യ സ​ർ​ക്കാ​റി​ന്റെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത് വി​ക​സ​ന​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഒ​രു പു​തി​യ യു​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

ഡോ.​ ആ​ദ​ർ​ശ് സ്വൈ​ക

ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഈ ​വ​ർ​ഷം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മെ​ന്നും ഉ​റ​പ്പു​ണ്ട്. പു​തി​യ പ്ര​തീ​ക്ഷ​യോ​ടെ പു​തു​വ​ർ​ഷം പി​റ​ക്കു​മ്പോ​ൾ എ​ല്ലാ​വ​ർ​ക്കും മി​ക​ച്ച ആ​യൂ​രാ​രോ​ഗ്യ​വും വി​ജ​യ​വും സ​ന്തോ​ഷ​വും നേ​രു​ന്ന​താ​യും അം​ബാ​സ​ഡ​ർ പു​തു​വ​ൽ​സ​ര സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearKuwait Emir
News Summary - Kuwait-Emir-New-Year-Wishes
Next Story