ദോഹയിലെ യു.എൻ സമ്മേളനത്തിന് കുവൈത്ത് അമീറിന് ക്ഷണം
text_fieldsദോഹയിൽ ജനുവരി 23 മുതൽ 27 വരെ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിെൻറ ക്ഷണക്കത്ത് ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറിയപ്പോൾ
കുവൈത്ത് സറ്റി: ഖത്തറിലെ ദോഹയിൽ ജനുവരി 23 മുതൽ 27 വരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. കുവൈത്തിലെ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് ബയാൻ പാലസിലെത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണക്കത്ത് കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. അവികസിത രാജ്യങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് ദോഹ സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

