Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫലസ്തീൻ വനിതാ ദേശീയ ദിനം ആഘോഷിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫലസ്തീൻ എംബസി ‘ഫലസ്തീൻ വനിതാ ദേശീയ ദിനം' ആഘോഷിച്ചു. ഫലസ്തീൻ വനിതകളുടെ നേട്ടങ്ങൾ, അതിജീവനശേഷി, വിവിധ തലമുറകളിലായി അവർ നൽകിയ സംഭാവനകൾ എന്നിവ എടുത്തുകാട്ടുന്ന ഒരു പ്രദർശനം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
അതോടൊപ്പം, അന്തരിച്ച ഫലസ്തീൻ കലാകാരൻ സ്ലിമാൻ മൻസൂറിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയലിലെ 'കണ്ടംപററി ആർട്ട് പ്ലാറ്റ്‌ഫോമിൽ' നടന്ന പ്രദർശനം, ബ്രിട്ടീഷ് മാൻഡേറ്റ് കാലഘട്ടം മുതൽ ഇന്നുവരെയുള്ള ഫലസ്തീൻ സ്ത്രീകളുടെ അനുഭവങ്ങളെ, കലാസൃഷ്ടികളിലൂടെയും വ്യക്തിപരമായ വിവരണങ്ങളിലൂടെയും എടുത്തുകാട്ടി.
Next Story

