കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു
text_fieldsവോട്ടുരേഖപ്പെടുത്തുന്ന കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്
കുവൈത്ത് സിറ്റി: 16ാമത് കുവൈത്ത് പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോെട്ടടുപ്പ് രാത്രി എട്ടുവരെ നീളും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കൂടി ഏർപ്പെടുത്തി. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് വോെട്ടടുപ്പ് നടക്കുന്നത്. വോട്ടർമാർ ഒരുമീറ്റർ അകലം പാലിച്ചു. പുറത്ത് കാത്തിരിപ്പിനും വരിനിൽക്കലിനും സാമൂഹിക അകലം പാലിക്കപ്പെടുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തി. കോവിഡ് ബാധിതർക്കായി ഒരോ ഗവർണറേറ്റിലും ഒന്ന് എന്ന തോതിൽ ആറ് പ്രത്യേക ബൂത്ത് ക്രമീകരിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളോടും അനുബന്ധിച്ച് ആരോഗ്യ മന്ത്രാലയം താൽക്കാലിക ക്ലിനിക്ക് സ്ഥാപിച്ചിട്ടുണ്ട്. ക്വാറൻറീനിലുള്ളവരും വോട്ട് ചെയ്യാനെത്തി. 50 അംഗ പാർലമെൻറിലേക്ക് 326 പേരാണ് ജനവിധി തേടുന്നത്. ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്താൻ ക്വാറൻറീൻ വ്യവസ്ഥകളിൽ തൽക്കാലത്തേക്ക് ഇളവ് നൽകി പുറത്തുപോവാൻ പ്രത്യേകാനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

