Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജീവിതത്തിന് കൂട്ട്’ ...

ജീവിതത്തിന് കൂട്ട്’ പ്രായമായവർക്ക് പരിപാലന പദ്ധതിയുമായി കുവൈത്ത്

text_fields
bookmark_border
ജീവിതത്തിന് കൂട്ട്’  പ്രായമായവർക്ക് പരിപാലന പദ്ധതിയുമായി കുവൈത്ത്
cancel
camera_alt

പ്രായമായവരുടെ ജീവിത നിലവാരവും മാനസിക-സാമൂഹിക ക്ഷേമവും ഉയർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് ‘ജീവിതത്തിന് കൂട്ട്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്

കുവൈത്ത് സിറ്റി: പ്രായമായവരുടെ ജീവിത നിലവാരവും മാനസിക-സാമൂഹിക ക്ഷേമവും ഉയർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് ‘ജീവിതത്തിന് കൂട്ട്’ എന്ന പേരിൽ പരിപാലന പദ്ധതി ആരംഭിച്ചു. കുടുംബ, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ സ്ഥാപനങ്ങളും സമൂഹിക സംഘടനകളും തമ്മിലുള്ള സഹകരണത്തിന്റെ മാതൃകയായി ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ വെൽഫെയറിന് കീഴിലുള്ള അവയർനെസ് ആൻഡ് ഗൈഡൻസ് സെന്റർ ഈ സംരംഭം നടപ്പാക്കുന്നത്.

പ്രായമായവർക്ക് പരിചരണവും ബഹുമാനവും അംഗീകാരവും ഉറപ്പാക്കുന്നതോടൊപ്പം സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കൗൺസലിങ്, പൊതുപരിപാടികൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കും.

അവരുടെ കഴിവുകളും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്താനും സമൂഹത്തിൽ തുടർ പങ്കാളിത്തം ഉറപ്പുവരുത്താനും പരിപാടികൾ ആവിഷ്‍കരിച്ച് നടപ്പാക്കും.

‘ജീവിതത്തിന് കൂട്ട്’ പദ്ധതി പ്രായമായ പൗരന്മാർക്ക് നന്ദിയും അംഗീകാരവും അറിയിക്കലാണെന്നും സമൂഹം കെട്ടിപ്പടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾക്കും പങ്കിനുമുള്ള ആദരവാ​ണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ വെൽഫെയർ ഡയറക്ടർ ജനറൽ ഡോ. ജാസിം അൽ കൻദരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fakeexpatsPolice
News Summary - ജീവിതത്തിന് കൂട്ട്’ പ്രായമായവർക്ക് പരിപാലന പദ്ധതിയുമായി കുവൈത്ത്
Next Story