Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മർ മാട്ടുവയിലിന് കെ.ഇ.എ യാത്രയയപ്പ്

text_fields
bookmark_border
30 വർഷത്തെ പ്രവാസജീവിതത്തിന് ശേഷമാണ് ഉമ്മർ മുഹമ്മദ് മാട്ടുവയിൽ നാട്ടിലേക്ക് മടങ്ങുന്നത്
ഉമ്മർ മാട്ടുവയിലിന് കെ.ഇ.എ യാത്രയയപ്പ്
cancel

കുവൈത്ത് സിറ്റി: പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അംഗം ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ എ) യാത്രയയപ്പ് നൽകി. അസോസിയേഷൻ വളർച്ചക്കും വിവിധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾക്ക് യാത്രയയപ്പ് യോഗത്തിൽ അംഗങ്ങൾ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ഉമ്മർ മാട്ടുവയിലിന് കെ.ഇ എയുടെ സ്നേഹോപഹാരവും മൊമെന്റോയും കൈമാറി.

30 വർഷത്തെ പ്രവാസജീവിതത്തിന് ശേഷമാണ് ഉമ്മർ മുഹമ്മദ് മാട്ടുവയിൽ നാട്ടിലേക്ക് മടങ്ങുന്നത്. ജനറൽ സെക്രട്ടറി അലി കുഞ്ഞി മാളിയക്കൽ, ജോയൻറ് സെക്രട്ടറി ഇബ്രാഹിം തൈത്തോട്ടത്തിൽ, ട്രഷറർ എൻ.ആർ. ആരിഫ്, എക്സിക്യൂട്ടീവ് മെമ്പർ ഹബീബ് എടേക്കോട് എന്നിവർ പങ്കെടുത്തു. നാട്ടിൽ സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ ജീവിതം യോഗം ആശംസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expat Returns After Years Abroad
Next Story