Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സംഘർഷ സാഹചര്യം; കുവൈത്ത്, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
സൗദി അറേബ്യക്കെതിരെ ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ ഇരുവരും സംയുക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു
മേഖലയിലെ സംഘർഷ സാഹചര്യം; കുവൈത്ത്, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel
camera_alt


വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്


കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കൽ, നയതന്ത്ര മാർഗങ്ങളിലൂടെ പരിഹാരം കാണൽ എന്നിവ സംബന്ധിച്ച് കുവൈത്തും ഈജിപ്തും. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റിയും ഇതുസംബന്ധിച്ച് ചർച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവയും വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ഫോൺ സംഭാഷണത്തിനിടെ മന്ത്രിമാർ പ്രശംസിച്ചു.

കുവൈത്തിൽ നടക്കാനിരിക്കുന്ന കുവൈത്ത്-ഈജിപ്ത് സംയുക്ത മന്ത്രിതല സമിതിയുടെ അടുത്ത യോഗത്തിനായുള്ള ഒരുക്കങ്ങളും അവലോകനം ചെയ്തു. സൗദി അറേബ്യക്കെതിരെ ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ ഇരുവരും സംയുക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. സമീപകാല പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി.

പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും പിരിമുറുക്കങ്ങൾ കുറക്കുന്നതിനും രാഷ്ട്രീയ പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നയതന്ത്ര സംഭാഷണങ്ങൾക്ക് മുൻഗണന നൽകുന്നതിനുമുള്ള ഏകോപിത ശ്രമങ്ങളുടെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Egypt Discuss Regional Security
Next Story