കുവൈത്ത് ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsകുവൈത്ത് വിദേശ കാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ, ഈജിപ്ത് വിദേശകാര്യ
മന്ത്രി ഡോ. ബദർ
അബ്ദുൽ ആതി
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യയെ ഫോണിൽ ബന്ധപ്പെട്ടാണ് ഈജിപ്ത് വിദേശകാര്യ, കുടിയേറ്റ മന്ത്രി ഡോ. ബദർ അബ്ദുൽ ആതി ഇവ വിലയിരുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകൾ ഉൾപ്പെടെയുള്ള ബന്ധങ്ങൾ ഇരുമന്ത്രിമാരും വിലയിരുത്തി. മധ്യപൂർവദേശത്തും അന്തർദേശീയമായും നിലനിൽക്കുന്ന പ്രധാന സംഭവവികാസങ്ങളെക്കുറിച്ചും പരിശോധിച്ചു.
ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും തുടർച്ചയായ ഏകോപനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഇരുവരും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

