Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിമരുന്നുമായി നാലു പേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫർവാനിയ, റിക്ക, ദാഹർ എന്നിവിടങ്ങളിലായി നടന്ന മൂന്ന് വ്യത്യസ്ത കേസുകളിൽ ലഹരിമരുന്നുമായി നാലു പേർ പിടിയിലായി. മയക്കുമരുന്നുകളും സൈക്കോട്രോപ്പിക് ലഹരിവസ്തുക്കളും ഇവരിൽ നിന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടിച്ചെടുത്തു.
1,010 ലിറിക്ക ക്യാപ്‌സ്യൂളുകൾ, കൃത്രിമ രാസലായനിയിൽ മുക്കിയ 307 എ-4 ഷീറ്റുകൾ, 100 ഗ്രാം കഞ്ചാവ്, 51 ഗ്രാം ഷാബു, രണ്ട് അളവുതൂക്ക യന്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വിൽപ്പനക്കും സ്വന്തം ഉപയോഗത്തിനുമായി കരുതിയവയാണ് ഇവയെന്ന് കരുതപ്പെടുന്നു. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
Next Story

