Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവസ്തുക്കൾ കുഴിച്ചിട്ട് ചിത്രങ്ങൾ അയച്ചു വിൽപന: പ്രവാസി പിടിയിൽ

text_fields
bookmark_border
അഞ്ചുകേസുകളിലായി ആറുപേർ പിടിയിൽ
ലഹരിവസ്തുക്കൾ കുഴിച്ചിട്ട് ചിത്രങ്ങൾ അയച്ചു വിൽപന: പ്രവാസി പിടിയിൽ
cancel

കുവൈത്ത് സിറ്റി: ലഹരിവസ്തുക്കൾ മണ്ണിൽ കുഴിച്ചിട്ട് ചിത്രങ്ങൾ ഫോൺ വഴി അയച്ചു കൊടുത്ത് കച്ചവടം നടത്തിവന്ന പ്രവാസി പിടിയിൽ. പട്രോളിംഗ് നടത്തുകയായിരുന്ന ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘം മരങ്ങൾക്കിടയിൽ സംശയാസ്പദമായ രീതിയിൽ പ്രതിയെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. ഉദ്യോഗസ്ഥർ അടുത്തേക്ക് വന്നപ്പോൾ ഇയാൾ മയക്കുമരുന്ന് അടങ്ങിയ പാക്കറ്റ് വലിച്ചെറിഞ്ഞു രക്ഷപെടാൻ ശ്രമിച്ചു.

പരിശോധനയിൽ ഇയാളിൽ നിന്ന് ഒമ്പതു പാക്കറ്റുകൾ കൂടി കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ജാബ്രിയയിലെ വീട്ടിൽ കൂടുതൽ പാക്കറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് ഇയാളുടെ കയ്യിൽ നിന്നും താമസ സ്ഥലത്തു നിന്നുമായി 52 പാക്കറ്റ് ലഹരി പിടിച്ചെടുത്തു. ലഹരിമരുന്ന് കൈമാറുന്നതിനായി അവ നിലത്ത് കുഴിച്ചിട്ട ശേഷം, ആ സ്ഥലങ്ങൾ ഫോൺ വഴി ആവശ്യക്കാരെ അറിയിക്കുകയായിരുന്നു പതിവ്.

മറ്റൊരു സംഭവത്തിൽ ലഹരിദ്രാവകം നിറച്ച ഇലക്ട്രോണിക് സിഗരറ്റുകൾ വിറ്റതിന് ഒരു പ്രായപൂർത്തിയാകാത്തയാൾ പിടിയിലായി. ഫിർദൗസിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളുടെ പക്കൽ നിന്ന് 40 ഒഴിഞ്ഞ ഇ-സിഗരറ്റുകളും, 'കെമിക്കൽ' ദ്രാവകം അടങ്ങിയ 120 മില്ലിലിറ്റർ കുപ്പിയും കണ്ടെടുത്തു. ഫർവാനിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഹരിവസ്തു നിറച്ച 24 ഇ-സിഗരറ്റുകളും കണ്ടെടുത്തു.

ഇതിനുപുറമെ, മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തിയതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നാല് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്ന് 200 ലിറിക്ക ക്യാപ്‌സ്യൂളുകളും, 650 ഗ്രാം കഞ്ചാവും, മൂന്നു ത്രാസുകളും പിടിച്ചെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story