Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിമരുന്നുകളുമായി അഞ്ച് പേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുമായി നാല് വ്യത്യസ്ത കേസുകളിൽ അഞ്ച് പേരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. 4,000 ലിറിക്ക ക്യാപ്സ്യൂളുകൾ, നാലു കിലോ ലിറിക്ക പൗഡർ, 170 ഗ്രാം ഷാബു, ലഹരിവസ്തുവിൽ മുക്കിയ 15 ഷീറ്റുകൾ, ഒരു ഗ്രാം കെമിക്കൽ, അഞ്ചു ഗ്രാം ഹാഷിഷ്, ഒരു ഗ്രാം കൊക്കെയ്ൻ, നാലു ത്രാസുകൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കടത്തിലും ഉപയോഗത്തിലും ഇവർക്ക് ബന്ധമുണ്ടായിരുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Next Story

