കുവൈത്ത് ആഭ്യന്തര റെയിൽപാത: സെൻട്രൽ ഏജൻസിയുടെ അനുമതി തേടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗത സംവിധാനത്തിന് വേഗം കൂട്ടുന്ന ആഭ്യന്തര റെയിൽപാത നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ക്കായി സെൻട്രൽ ഏജൻസിയുടെ അനുമതി തേടിയതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. കണ്‍സൽട്ടന്‍സി പഠനവും രൂപരേഖയുമാണ് ആദ്യ ഘട്ടമായി തയാറാക്കുക. ഇതിന് അനുമതി കിട്ടിയാൽ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും.
കുവൈത്തിന്‍റെ തെക്കൻ ഭാഗമായ നുവൈസീബ്-അൽഖഫ്ജി മുതൽ വടക്ക് മുബാറക് അൽ കബീർ-ബൂബ്യാൻ ദീപ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിലുള്ളതെന്നാണ് സൂചന. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ രാജ്യത്തെ ഗതാഗതരംഗത്ത് വലിയ മാറ്റത്തിന് റെയിൽപാത വഴിവെക്കും. പദ്ധതിയുടെ സാധ്യതാപഠനം 2016ൽ സുപ്രീംകമ്മിറ്റി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

