അൽ സൂർ തീരം വൃത്തിയാക്കി കുവൈത്ത് ഡൈവിങ് ടീം
text_fieldsഅൽ സൂർ തീരം വൃത്തിയാക്കുന്ന കുവൈത്ത് ഡൈവിങ് ടീം
കുവൈത്ത് സിറ്റി: രാജ്യത്തെ കടലും തീരങ്ങളും വൃത്തിയാക്കൽ നടപടി തുടർന്ന് കുവൈത്ത് ഡൈവിങ് ടീം. ബുധനാഴ്ച അൽ സൂർ തീരം സംഘം വൃത്തിയാക്കി. നാല് ടൺ പ്ലാസ്റ്റിക് മാലിന്യം, മത്സ്യബന്ധന വലകൾ, കയറുകൾ, ബാരലുകൾ എന്നിവ ഇവിടെ നിന്ന് നീക്കം ചെയ്തു.
രാജ്യത്തുടനീളമുള്ള കുവൈത്തിന്റെ എല്ലാ തീരങ്ങളും ദ്വീപുകളും വൃത്തിയാക്കുന്ന ശൈത്യകാല പരിസ്ഥിതി സംരംഭങ്ങളുടെ തുടക്കമാണ് ഇതെന്ന് ടീം ലീഡർ വലീദ് അൽ ഫദ്ലി പറഞ്ഞു. പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യവും കണക്കിലെടുത്താണ് അൽ സൂർ തീരം തെരഞ്ഞെടുത്തത്. കാമ്പയിൻ അഞ്ച് ദിവസം നീണ്ടു.
തീരപ്രദേശങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേലിയിറക്ക കാലയളവ് പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
തീരങ്ങളിൽ മാലിന്യം അടിഞ്ഞുകൂടുന്നത് തടയുക, കടൽ തീരങ്ങൾ സുരക്ഷിതവും സുസ്ഥിരവുമാക്കുക, സമുദ്ര അവശിഷ്ടങ്ങൾ കരയിലേക്ക് എത്തുന്ന വടക്കൻ കാറ്റിൽ നിന്ന് പ്രയോജനം നേടുക എന്നിവയാണ് ലക്ഷ്യമെന്നും അൽ ഫദ്ലി പറഞ്ഞു. സന്നദ്ധസേവനത്തിനായി ശൈത്യകാല കാലാവസ്ഥ പ്രയോജനപ്പെടുത്താൻ അദ്ദേഹം പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അത്തരം നടപടികൾ പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

